ടിക്കാറാം മീണ ആരാണ്? മീണ സർവാധികാരിയല്ല, ഇവിടെ കോടതിയുണ്ട്: മന്ത്രി എം.എം മണി

  • Post category:news
  • Reading time:1 min read
You are currently viewing ടിക്കാറാം മീണ ആരാണ്?  മീണ സർവാധികാരിയല്ല, ഇവിടെ കോടതിയുണ്ട്: മന്ത്രി എം.എം മണി

സംസ്ഥാനത്ത് കള്ള വോട്ട് വിവാദം കനക്കുന്നതിനിടെ യു.ഡി.എഫിനെയും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെയും രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുത മന്ത്രി എം.എം മണി. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഇതിന് ശേഷമാണ് മന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ തിരിഞ്ഞത്. ടിക്കാറാം മീണ ആരാണെന്ന് ചോദിച്ചായിരുന്നു പ്രസംഗം. സര്‍വാധികാരിയാണോ ടിക്കാറാം മീണ. അങ്ങനെയാണ് പെറുമാറുന്നത്. അങ്ങേര് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് കൊടുക്കട്ടെ. പിന്നെ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോടതിയുണ്ട്.

ഇലക്ഷന്‍റെ തര്‍ക്കമൊക്കെ ഹൈക്കോടതിയിലാണ്. മന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. ഓരോ ഉദ്യോഗസ്ഥനും ഇങ്ങനെ കള്ളവോട്ട് പിടിക്കാന്‍ പോയാല്‍ ബഹുകേമമായിരിക്കും. അതുകൊണ്ട് ചുമ്മാ വെറും തട്ടിപ്പാണ് ഇവന്മാര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്- മണി ആരോപിച്ചു. കള്ളവോട്ട് വിഷയത്തിൽ സി.പി.എമ്മിനെകിരെ തെളിവുകൾ പുറത്ത് വിട്ട കോൺഗ്രസ് നടപടികളെയും അദ്ദേഹം ആക്ഷേപിച്ചു. യു.ഡി.എഫ് എന്നാല്‍ വ്യഭിചാരം എന്നാണ് ഓര്‍മ്മ വരുന്നതെന്നു തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്നും മന്ത്രി പറയുന്നു.

0Shares