സൗത്ത് ആഫ്രിക്ക: ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം പതിനേഴ് പേര്‍ കൊല്ലപ്പെട്ടു.സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ അംഗോളയിലെ ഉയിഗെ നഗരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.

ഹോം ടീമായ സാന്റ റിത ഡി കാസിയയും ലിബോളോയും തമ്മിലുള്ള ഒന്നാം ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ മത്സരത്തിന് ടിക്കറ്റ് ലഭിക്കാത്തതിനാല്‍ സ്റ്റേഡിയത്തിലേയ്ക്ക് തള്ളിക്കയറാന്‍ നടത്തിയ ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍. അംഗോള പ്രസിഡന്റ് ഹൊസെ എഡ്വാര്‍ഡോ ഡോ സാന്റോസ് ഉത്തരവിറക്കി.