ന്യൂഡല്‍ഹി: ടാര്‍ഗറ്റ് ഒളിംപിക് പോഡിയം അധ്യക്ഷസ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജ്ജിനെ നീക്കം ചെയ്തു. ഒളിംപിക്‌സ് മുന്നൊരുക്കങ്ങള്‍ക്കായി കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ചതാണ് ഒളിംപിക് പോഡിയം സമിതി. അഞ്ജുവിന് പകരം ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിലുള്ള പത്തംഗ സമിതിയെ ഉള്‍പ്പെടുത്തിയാണ് കായികമന്ത്രി വിജയ് ഗോയല്‍ ടാര്‍ഗറ്റ് ഒളിംപിക് പോഡിയം പുനഃസംഘടിപ്പിച്ചത്.

പി.ടി ഉഷ, കര്‍ണം മല്ലേശ്വരി, പ്രകാശ് പദുകോണ്‍, അഞ്ചലി ഭഗവത്, ഇന്ത്യന്‍ ബോക്‌സിങ് കൗണ്‍സില്‍ അധ്യക്ഷന്‍ മുരളീധര്‍ രാജ, അഖിലേന്ത്യ ടെന്നിസ് അസോസിയേഷന്‍ ലൈഫ് പ്രസിഡന്റ് അനില്‍ ഖന്ന, റെയില്‍വേയ്‌സ് സ്‌പോര്‍ട്‌സ് പ്രൊമോഷന്‍ ബോര്‍ഡ് സെക്രട്ടറി രേഖ യാദവ്, സ്‌പോര്‍ട്‌സ് ജോയിന്റ് സെക്രട്ടറി ഇന്ദര്‍ ധര്‍മ്മജ എന്നിവരും സമിതിയില്‍ ഉണ്ട്. ടാര്‍ഗറ്റ് ഒളിംപിക് പോഡിയം പദ്ധതിക്ക് കീഴില്‍ തെരഞ്ഞെടുക്കുന്ന കായിക താരങ്ങള്‍ക്ക് ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യമായ വ്യക്തിഗത പരിശീലനത്തിന് സാമ്പത്തിക പിന്തുണ ലഭിക്കും.