ടയര്‍ പിന്‍ നീക്കിയില്ല: എയര്‍ ഇന്ത്യയുടെ കൊച്ചി വിമാനം തിരികെ ഇറക്കി.

  • Post category:news
  • Reading time:1 min read
You are currently viewing ടയര്‍ പിന്‍ നീക്കിയില്ല: എയര്‍ ഇന്ത്യയുടെ കൊച്ചി വിമാനം തിരികെ ഇറക്കി.

ന്യൂഡല്‍ഹി: സാങ്കേതിക പിഴവിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 234 യാത്രക്കാരുമായി കൊച്ചിയിലേക്ക് പറന്നുയര്‍ന്ന വിമാനം അടിയന്തിരമായി തിരികെ ഇറക്കി. എയര്‍ ഇന്ത്യയുടെ ഡല്‍ഹി-കൊച്ചി-ദുബായ് (എഐ 933) വിമാനമാണ് തിങ്കളാഴ്ച്ച രാവിലെ 5.36 നു ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്നത്.

ലാന്‍ഡിങ് ടയറുകളില്‍ ഘടിപ്പിച്ചിട്ടുള്ള പിന്‍ ടേക്ക് ഓഫിന് മുമ്പ് നീക്കം ചെയ്യാന്‍ മറന്നതാണ് പ്രശ്‌നത്തിലേക്ക് വഴിവച്ചത്. ടേക്ക് ഓഫിനു ശേഷം, ടയറുകള്‍ നിര്‍ദിഷ്ട സ്ഥാനങ്ങളിലേക്കു തിരികെ വയ്ക്കാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ 40 മിനിറ്റിനു ശേഷം വിമാനം തിരിച്ചിറക്കുകയായിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ രണ്ട് എന്‍ജിനീയര്‍മാരെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തി.

0Shares