കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ സ്ഥാനം നേടിയെടുത്ത താരമാണ് ജോജു ജോര്‍ജ്. ജോജു ജോര്‍ജ് നായകനായെത്തുന്ന ജോസഫിന്റെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രം നവംബര്‍ 16 ന് തിയറ്ററുകളിലെത്തും. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജോസഫ് എന്നാണ് പേരിട്ടിട്ടുള്ളത്. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ ജോസഫായാണ് ജോജു എത്തുന്നത്. താരത്തിന്റെ മേക്കോവറിനെക്കുറിച്ചും സിനിമയുടെ പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
സൗബിന്‍ താഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ, ജാഫര്‍ ഇടുക്കി, ഇടവേള ബാബു, സുധി കോപ്പ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ഷാഹി കബീര്‍ തിരക്കഥയും മനേഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.