കൊച്ചി : പ്രമുഖ നടിക്ക് നേരെ ഉണ്ടായ അക്രമത്തിനു പിന്നിൽ തന്റെ പേര് വലിച്ചഴക്കരുതെന്നും താൻ തീർത്തും നിരപരാധിയാണെന്നും നടൻ ദിലീപ് പറഞ്ഞു. മാധ്യമ വാർത്തകളിൽ തന്നെ പരാമർശിച്ചു കൊണ്ടാണ് അടിക്കടി റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ചില പത്രങ്ങളിലും തനിക്കെതിരെ പറഞ്ഞും പറയാതെയും വാർത്തകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തി പിടികൂടി സത്യാവസ്ഥ പുറത്തു കൊണ്ടുവന്ന് ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റണമെന്നാണ് തന്റെ ആഗ്രഹം.

മാധ്യമങ്ങളുടെ വേട്ട തന്നെ അങ്ങേ അറ്റം വേദനിപ്പിക്കുന്നു എന്നും ദിലീപ് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ തന്നെ ആരും ചോദ്യം ചെയ്‌തിട്ടില്ലന്നും, പോലീസ് ഉദ്ദ്യോഗസ്ഥർ തന്റെ വീട്ടിൽ വന്നിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി.
തനിക്കു സിനിമ രംഗത്ത് യാതൊരു തരത്തിലുള്ള ക്രിമിനൽ ബന്ധവുമില്ല. തെറ്റ് ചെയ്യാത്ത തന്നെ എന്തിനു മാധ്യമ വിചാരണ നടത്തുന്നു എന്നും ദിലീപ് ചോദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ദിലീപിന്റെ ഈ മനസ്സുതുറക്കൽ.ദിലീപിനെ ഒറ്റ പ്പെടുത്താനും കരിവാരി തേക്കാനും ചില തല്പര കക്ഷികൾ ഈ അവസരം മുതലെടുക്കുകയാണന്ന് നിർമാതാവും നടി മേനകയുടെ ഭർത്താവുമായ സുരേഷ് കുമാർ, നടി ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രഞ്ജിത് എന്നിവർ പറഞ്ഞു.
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ഫേസ്ബുക്കിൽ സജീവം ആയിരുന്നില്ല. ജോലി തിരക്കുകളും അനുബന്ധ സംഭവങ്ങളും ആയിര…Posted by Dileep on Wednesday, 22 February 2017