
തിരുവനന്തപുരം: കെ. എസ്. ആർ. ടി. സിയുടെ ലക്ഷ്വറി സര്‍വീസായ എക്‌സ്പ്രസ് സര്‍വീസുകളുടെ പ്രധാന ലക്ഷ്വറിയായ, സെമി സ്ലീപ്പര്‍ സീറ്റുകളുടെ പുഷ്ബാക്ക് സംവിധാനം പ്രവര്‍ത്തന രഹിതമാക്കി സാധാരണ സീറ്റാക്കിമാറ്റാൻ ഒരുങ്ങുന്നു. ബംഗളുരു, മൈസുരു എന്നിവിടങ്ങളിലേക്ക് വിജയകരമായി സര്‍വീസ് നടത്തുന്ന പതിനഞ്ച് സൂപ്പര്‍ എക്‌സ്പ്രസുകളുടെ പുഷ്ബാക്ക് സംവിധാനം ഇത്തരത്തില്‍ മാറ്റാനാണ് നീക്കം. മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് സൂചന. സൂപ്പര്‍ ഡീലക്‌സിനും എക്‌സ്പ്രസിനും ഒരേ ഘടനയിലുള്ള പുഷ്ബാക്ക് സീറ്റുകള്‍ വയ്ക്കുന്നത് ശരിയല്ല എന്നാണ് വിശദീകരണം.

കെ. എസ്. ആർ. ടി. സിയുടെ തീരുമാനം പക്ഷെ യഥാർത്ധത്തിൽ സഹായിക്കുന്നത് സ്വകാര്യബസ് ലോബിയെ ആണ്. കോഴിക്കോട് റീജണല്‍ വര്‍ക്ക്‌ഷോപ്പില്‍ സൂപ്പര്‍ എക്‌സ്പ്രസ് ബസുകളുടെ പുഷ്ബാക്ക് പ്രവര്‍ത്തനരഹിതമാക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. എ. ടി. സി 143 സീരിയല്‍ നമ്പറിലുള്ള ബസിന്റെ പുഷ്ബാക്ക് സംവിധാനം മാറ്റിക്കഴിഞ്ഞു എന്ന് പ്രമുഖ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
