ഞാൻ ചെയ്തത് അഭിനയമായിരുന്നു; വല്ല്യച്ഛന്റെ മക്കളാണ് കൂടെ അഭിനയിച്ചത്: ഷക്കീല

  • Post category:news
  • Reading time:1 min read
You are currently viewing ഞാൻ ചെയ്തത് അഭിനയമായിരുന്നു; വല്ല്യച്ഛന്റെ മക്കളാണ് കൂടെ അഭിനയിച്ചത്: ഷക്കീല

സില്‍ക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേള്‍സ് എന്ന തമിഴ് സിനിമയില്‍ വേഷം ചെയ്തുകൊണ്ട് സിനിമാ ജീവിതത്തിലേക്ക് കടന്നു വന്ന ഷക്കീലയുടെ ചിത്രങ്ങളാണ് ഒരു കാലത്തിൽ മലയാള സിനിമാ വ്യവസായത്തെ തകർച്ചയിൽ നിന്നും പിടിച്ചുകയറ്റിയത്. താൻ അഭിനയിച്ച സിനിമകളുടെ പേരിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഈ അഭിനേത്രി. താന്‍ ചെയ്തത് അഭിനയമായിരുന്നു,അല്ലാതെ ബ്ലൂ ഫലിം ആയിരുന്നില്ലെന്നും ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ് അവരുടെ കൂടെയാണു ബെഡ്‌റും സീന്‍ ഒക്കെ ചെയ്തിരുന്നത് എന്നും ഷക്കീല പറയുന്നു.

എനിക്കു വന്ന റോളുകള്‍ ഒക്കെ ഞാന്‍ ചെയ്തു. അതു ഭാവിയില്‍ വലിയ പ്രശ്‌നമാകും എന്നു കരുതിയില്ല. നഗ്‌നയായിട്ടൊന്നുമല്ല ഞാന്‍ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്നെ നിര്‍ബന്ധിച്ചിരുന്നില്ല. നിര്‍ബന്ധിച്ചാലും ചെയ്യുമായിരുന്നില്ല. ഞാനൊരു മുസ്ലീമാണ് അഭിനയിക്കാന്‍ വേണ്ടി മാത്രമാണു പൊട്ടുതൊടുന്നത് എന്നും ഷക്കില പറയുന്നു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

0Shares