ചെന്നൈ: അടുത്ത മാസം 14 മുതല്‍ ഞായറാഴ്ചകളില്‍ കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല. ഇന്ധനം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം കണക്കിലെടുത്താണ് ഈ തീരുമാനം. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഈ തീരുമാനം നടപ്പിലാക്കുക.

20,000 ഔട്ട്ലെറ്റുകളാണ് അടച്ചിടുക. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രിയുടെ ‘മന്‍കി ബാത്ത്’ പരിപാടിയിലൂടെയാണ് ഇത്തരമൊരു ആഹ്വാനം പ്രഖ്യാപിച്ചത്.