ഞാന്‍ സന്യസിക്കാന്‍ ഹിമാലയത്തിലേയ്ക്കു പോകുന്നില്ല; തീര്‍ച്ചയായും രണ്ടാമത് വിവാഹം ഉണ്ടാകും: അമല പോള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഞാന്‍ സന്യസിക്കാന്‍ ഹിമാലയത്തിലേയ്ക്കു പോകുന്നില്ല; തീര്‍ച്ചയായും രണ്ടാമത് വിവാഹം ഉണ്ടാകും: അമല പോള്‍

 


ചെന്നൈ: താന്‍ സന്യസിക്കാന്‍ ഹിമാലയത്തിലേയ്ക്കു പോകുന്നില്ല എന്നും . തീര്‍ച്ചയായും രണ്ടാമത് ഒരു വിവാഹം ഉണ്ടാകും എന്നും സൗത്ത് ഇന്ത്യന്‍ മുന്‍നിര നായിക അമലാ പോള്‍. തമിഴ് സിനിമാ സംവിധായകന്‍ വിജയ്‌യെ വിവാഹം ചെയ്ത ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്ന അമല ഇദ്ദേഹവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയശേഷം അഭിനയത്തില്‍ വീണ്ടും സജീവമായിരുന്നു. 24ാം വയസില്‍ ഇതാ വേര്‍പിരിയുന്നു. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാത്ത എനിക്ക് ഉപദേശങ്ങള്‍ തരാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ പാഠങ്ങള്‍ പഠിച്ചത്- അമല വിവാഹ മോചനത്തിന് ശേഷം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

‘ഞാനിപ്പോഴും വിജയിനെ സ്നേഹിക്കുന്നു. അതില്‍ ഒരു മാറ്റവുമില്ല. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് വിജയ്. ഞങ്ങള്‍ ഒന്നിച്ചായിരുന്നപ്പോള്‍ പരസ്പരം ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. എന്റെ ജീവതത്തിലെ ഏറ്റവും വേദനാജനകമായ തീരുമാനമായിരുന്നു വിജയുമായി വേര്‍പിരിയുക എന്നത്. പിരിയാന്‍ വേണ്ടിയല്ല ആരും വിവാഹം കഴിക്കുന്നത്. നാളെ ജീവിതത്തില്‍ എന്ത് സംഭവിക്കും എന്ന് നമുക്കറിയില്ല- അമല കൂട്ടിച്ചേര്‍ത്തിരുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആണ് വീണ്ടും വിവാഹിതയാകുന്നത് സംബന്ധിച്ച് അമല സൂചന നല്‍കിയത്.

0Shares