ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു, ഡിമാന്റുകളില്ല, ഒരു ചെക്കനെ വേണം: ഫെയ്സ്ബുക്കിലൂടെ ആദ്യമായി ഒരു പെണ്‍കുട്ടിയുടെ വിവാഹാലോചന

  • Post category:news
  • Reading time:1 min read
You are currently viewing ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു, ഡിമാന്റുകളില്ല, ഒരു ചെക്കനെ വേണം: ഫെയ്സ്ബുക്കിലൂടെ ആദ്യമായി ഒരു പെണ്‍കുട്ടിയുടെ വിവാഹാലോചന

മലപ്പുറം: ഫെയ്സ്ബുക്കിലൂടെ വിവാഹഭ്യര്‍ഥിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കേരളത്തിലാദ്യമായി വൈറലായ വിവാഹ പരസ്യത്തിലെ താരം രഞ്ജിഷ് മഞ്ചേരി ആഴ്ചകള്‍ക്കുമുമ്പാണ് വിവാഹിതനായത്. ഇതിന് പിന്നാലെ നിരവധി പേര്‍ വിവാഹ പരസ്യം നല്‍കിയെങ്കിലും ആദ്യമായി ഒരു പെണ്‍കുട്ടി വിവാഹ പരസ്യം നല്‍കിയത് ഇപ്പോള്‍ വൈറലാവുകയാണ്. മലപ്പുറം സ്വദേശിനിയായ കെ.ജി ജ്യോതിയാണ് ഫേസ്ബുക്ക് മാട്രിമോണി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ജ്യോതി തന്റെ പ്രൊഫൈലില്‍ ഇങ്ങനെയൊരു പോസ്റ്റിട്ടത്. ‘എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കെളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക. ഡിമാന്റുകള്‍ ഇല്ല, ജാതി പ്രശ്നമല്ല , എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല ഞാന്‍ ഫാഷന്‍ ഡിസൈനിംങ് പഠിച്ചിട്ടുണ്ട് സഹോദരന്‍ മുബൈയില്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടര്‍ ആണ് അനിയത്തി സിവില്‍ എഞ്ചിനീയറിംഗ് പഠിക്കുന്നു. ഫേസ്ബുക്ക് മാട്രിമോണി എല്ലാവര്‍ക്കും ഉപകാരപ്പെടട്ടെ’. ജ്യോതി ഈ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.ഫാഷന്‍ ഡിസൈനിങ് ബിരുദധാരിയായ ജ്യോതി രഞ്ജിഷിന്റെ പരസ്യം കണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്കെത്തിയത്. കുടുംബത്തിന്റെ പിന്തുണയുമുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് നിരവധി കോളുകള്‍ വരുന്നുണ്ടെന്ന് ജ്യോതി പറയുന്നു.ഫേസ്ബുക്കിലെ പൂര്‍ണരൂപം

#FacebookMatrimony
Hi, friends…
എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കെളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക.ഡിമാന്റുകള്‍ ഇല്ല, ജാതി ജാതകം വിഷയമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല ഞാന്‍ ഫാഷന്‍ ഡിസൈനിംങ് പഠിച്ചിട്ടുണ്ട് age28 സഹോദരന്‍ മുബൈയില്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടര്‍ (advertising)ആണ് അനിയത്തി civil engineeringപഠിക്കുന്നു. എന്റെ ആവശ്യം സുഹൃത്തുക്കളോട് അറിയിച്ചതാണ് അശ്ലീല കമന്റുകള്‍ പാടില്ല നിയമപ്രകാരം കുറ്റകരമാണ്

ഫേസ്ബുക്ക് മാട്രിമോണി എല്ലാവര്‍ക്കും ഉപകാരപെടട്ടെ.

Ph9745489512.

0Shares