വളര്‍ന്നു വലുതാകുമ്പോള്‍ ആരാകണം…! ജനിച്ച ഉടന്‍ ആലോചനയില്‍ മുഴുകിയിരിക്കുന്ന കുഞ്ഞ്.

  • Post category:news
  • Reading time:1 min read
You are currently viewing വളര്‍ന്നു വലുതാകുമ്പോള്‍ ആരാകണം…! ജനിച്ച ഉടന്‍ ആലോചനയില്‍ മുഴുകിയിരിക്കുന്ന കുഞ്ഞ്.

ലണ്ടന്‍: സാധാരണ കരഞ്ഞ് കൊണ്ടാണ് കുഞ്ഞുങ്ങളെല്ലാവരും ലോകത്തിലേക്ക് കടന്നു വരുന്നത്. എന്നാല്‍ പ്രസവിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ കട്ടിലില്‍ കിടത്തിയ കുട്ടി തലയ്ക്ക് പിറകില്‍ കൈയ്യും വച്ച് ആകാശത്തേക്ക് നോക്കി ചിന്തിച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ട്വിറ്റര്‍, ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ രസകരമായ അടിക്കുറിപ്പുകളുടെ അകമ്പടിയോടെ വ്യാപകമായിട്ടാണ് ഈ ചിത്രം പ്രചരിക്കുന്നത്.

പക്ഷേ ചിത്രം എവിടെ നിന്ന് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല. സംഭവം തരംഗമായതോടെ കുഞ്ഞുവാവയാരാണെന്ന അന്വേഷണവും സോഷ്യല്‍ മീഡിയ ആരംഭിച്ചു കഴിഞ്ഞു.

0Shares