
എട്ടാം ക്ലാസുകാരന്‍റെ ലീവ് ലെറ്റർ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നു.സ്കൂളിൽ നിന്നും അവധി ലഭിക്കുവാൻ പ്രിന്‍സിപ്പലിന് എഴുതിയ കത്താണ് വൈറലാകുന്നത്.ഞാൻ മരിച്ചു,അതിനാൽ അരദിവസത്തെ അവധി അനുവദിക്കണം’. ഇങ്ങനെയായിരുന്നു ലീവ് ലെറ്ററില്‍ കുട്ടി എഴുതിയിരുന്നത്.

ഈ കത്തിന് അവധി അനുവദിച്ചുകൊണ്ട് സ്കൂള്‍ പ്രിൻസിപ്പൽ ഒപ്പ് ഇടുകയും ചെയ്തു.ഇതോടെ പ്രിസിപ്പലിന്‍റെ ഉത്തരവാദിത്വ ബോധമില്ലായ്മയും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ്.
അതേസമയം കത്ത് എഴുതിയ കുട്ടിയുടെ മുത്തശിയാണ് മരിച്ചതെന്നും അവധിക്കുള്ള അപേക്ഷ എഴുതിയപ്പോള്‍ അബദ്ധം സംഭവിച്ചതാകാമെന്നും അഭിപ്രായങ്ങളുണ്ട്.
