കൊച്ചി: സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ ഞാന്‍ പ്രകാശന്റെ’ പുതിയ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ യദു എസ് മാരാര്‍ ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരി നാരായണന്റേതാണ് വരികള്‍. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നിഖിലാ വിമലാണ് നായിക. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പഠിച്ച പണി ചെയ്യാതെ, എല്ലാറ്റിനെയും കുറ്റംപറഞ്ഞ് നടക്കുന്ന ഒരു ചെറുപ്പക്കാരനാണ് നായകന്‍ പ്രകാശന്‍. പ്രകാശന്‍ എന്ന പേരിന് പരിഷ്‌കാരം പോരാഞ്ഞിട്ട് അവന്‍ പി.ആര്‍. ആകാശ് എന്ന് ഗസറ്റിലൂടെ പേര് മാറ്റിയിരിക്കുകയാണ്. മെയില്‍ നേഴ്സിങ് കഴിഞ്ഞ് നാട്ടിലെ ആശുപത്രികളിലൊന്നും ജോലിക്ക് പോകാതെ ആശുപത്രിക്കാരെ കുറ്റംപറഞ്ഞ് നടക്കുന്ന പ്രകാശന്റെ കഥയാണിത്.