ഞാന്‍ ഒരുബ്ലാക്ക്‌ ബെല്‍റ്റ് ആണ്; വിവാഹം നടക്കേണ്ട സമയത്ത് അത് സംഭവിക്കുമെന്ന് രാഹുല്‍ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing ഞാന്‍ ഒരുബ്ലാക്ക്‌ ബെല്‍റ്റ് ആണ്; വിവാഹം നടക്കേണ്ട സമയത്ത് അത് സംഭവിക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിവാഹത്തെകുറിച്ച് വിവരങ്ങള്‍ അറിയാന്‍ ഓരോ ഭാരതീയനും താല്‍പര്യമുള്ള കാര്യമാണ്. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ രാഹുല്‍ഗാന്ധി നേരിടുന്നത് ആദ്യത്തെ സംഭവമല്ല. പക്ഷെ ഇത്തവണ അദ്ദേഹം മറുപടിയും നല്‍കി. വിധിയില്‍ വിശ്വസിക്കുന്നുവെന്നും നടക്കേണ്ട സമയത്ത് അത് സംഭവിക്കുമെന്നുമാണ് രാഹുല്‍ ഗാന്ധി വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്. പി.എച്ച്.ഡി ചേമ്പറിന്റെ വാര്‍ഷിക അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുത്ത ശേഷം ബോക്സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇതൊരു പഴയ ചോദ്യമാണെന്ന് പറഞ്ഞ് ആദ്യം ചിരിച്ചു തള്ളിയ രാഹുല്‍ ഒടുവില്‍ വിജേന്ദറിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടി ഉടന്‍ നല്‍കുകയായിരുന്നു. ‘ഞാന്‍ വിധിയില്‍ വിശ്വസിക്കുന്ന ഒരാളാണ്, വിവാഹം സംബന്ധിച്ച് എല്ലാം സംഭവിക്കേണ്ട സമയത്ത് സംഭവിക്കും’ രാഹുല്‍ മറുപടി നല്‍കിയത് അങ്ങനെയാണ്. ഞാന്‍ വ്യായാമം ചെയ്യാറുണ്ട്. നീന്താറുമുണ്ട്. ഐക്കിഡോയില്‍ ഞാന്‍ ബ്ലാക്ക്‌ബെല്‍റ്റ് ആണ്. പക്ഷെ ഞാനത് പൊതുമധ്യത്തില്‍ പറയാറില്ലെന്ന് മാത്രം. കഴിഞ്ഞ മൂന്ന്, നാലു മാസമായി വ്യായാമം ചെയ്യാറില്ലെന്നത് ഞാന്‍ സമ്മതിക്കുന്നുവെങ്കിലും പൊതുവെ ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യാറുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തരമൊരു വീഡിയോ എടുത്ത് പോസ്റ്റ് ചെയ്താല്‍ അത് ആളുകള്‍ക്ക് പ്രചോദനമാവില്ലെ എന്ന ചോദ്യത്തിന് പിന്നീടൊരിക്കല്‍ ചെയ്യാമെന്നും രാഹുല്‍ വിജേന്ദറിന് മറുപടി നല്‍കി വിഷയം മാറ്റുകയായിരുന്നു.

 

0Shares