ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു; വിമാനങ്ങളുടെ പിറവി ത്രേതായുഗത്തില്‍-പന്ന്യന്‍ രവീന്ദ്രന്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു; വിമാനങ്ങളുടെ പിറവി ത്രേതായുഗത്തില്‍-പന്ന്യന്‍ രവീന്ദ്രന്‍.

തിരുവനന്തപുരം: രാമായണത്തിലെ ശ്രീരാമന്റെ കാലത്ത് വിമാനമുണ്ടായിരുന്നതായി മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലില്‍ പ്രമുഖ പ്രഭാഷകനും സാമൂഹിക ചിന്തകനുമായ രാഹുല്‍ ഈശ്വറുമായി നടത്തിയ അഭിമുഖത്തിലാണ് പന്ന്യന്‍ ഇപ്രകാരം പറഞ്ഞത്. ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നതായും അന്ന് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെയും അതുപോലുള്ള കണ്ടുപിടുത്തങ്ങളുടെയും മുന്നോട്ടുള്ള വളര്‍ച്ചയാണ് ഇപ്പോഴുള്ള ടെക്‌നോളജിയെന്നും പന്ന്യന്‍ പറഞ്ഞു.

‘ശ്രീരാമന്റെ കാലഘട്ടം ത്രേതായുഗമാണ്. ആ ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നു. പുഷ്പക വിമാനം ഒരു സങ്കല്‍പ്പമല്ല, മറിച്ച് ഒരു യാഥാര്‍ഥ്യമാണെന്ന് പന്ന്യന്‍ ചൂണ്ടിക്കാട്ടി. നമ്മളെല്ലാം യാത്ര തുടങ്ങുന്നത് ‘ഇന്നലെ ഇന്ന് നാളെ’ എന്ന രീതിയിലാണ്. അതുകൊണ്ട് തന്നെ ഇന്നലെയുടെ പൈതൃകത്തെ നമുക്ക് നിഷേധിക്കാന്‍ വയ്യ. ആ പൈതൃകത്തിലൂടെയാണ് നമ്മളെല്ലാം കടന്നുപോകുന്നത്’. പ്രാചീന കാലത്തെ യുദ്ധത്തില്‍ ഉപയോഗിച്ച അസ്ത്രങ്ങളുടെ മേന്മകളെയും പന്ന്യന്‍ പ്രശംസിക്കുന്നു. അഗ്‌നികൊണ്ടുള്ള അസ്ത്രം എതിരാളിക്ക് അയക്കുമ്പോള്‍ തിരിച്ചു ജലാസ്ത്രം കൊണ്ട് അവര്‍ അതിനെ നേരിടുന്നു. അതെല്ലാം തന്നെ കണിശതയോടെയുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുപാടുകാലം ചെലവഴിച്ചുണ്ടാക്കിയ കണ്ടുപിടുത്തങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ആ കണ്ടുപിടുത്തങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയാണ് ഇപ്പോഴത്തെ ടെക്‌നോളജിയെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. ഉറച്ച കമ്മ്യൂണിസ്റ്റുകാരന്‍ ആയിരിക്കെ തന്നെ ഭാരതത്തിന്റെ മഹത്തായ പൈതൃകത്തെയും പരാമ്പര്യത്തെയും ഉയര്‍ത്തിപിടിക്കുന്നതില്‍ പന്ന്യന്‍ രവീന്ദ്രന്‍ അഭിമാനിക്കുന്നുവെന്നാണ് ഈ അഭിമുഖം സാക്ഷ്യപ്പെടുത്തുന്നത്. പറയാനുള്ള കാര്യങ്ങള്‍ മുഖം നോക്കാതെ വെട്ടിതുറന്നു പറയുന്ന പന്ന്യന്റെ രീതിയും ശൈലിയും ഈ അഭിമുഖത്തിലും ദൃശ്യമാണ്.

0Shares