‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല.. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല’; ഉള്ളിയുടെ വിലക്കയറ്റത്തെക്കുറിച്ച്‌ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

  • Post category:news
  • Reading time:1 min read
You are currently viewing ‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല.. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല’;  ഉള്ളിയുടെ വിലക്കയറ്റത്തെക്കുറിച്ച്‌ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

ഉള്ളിയുടെ വിലക്കയറ്റ സമയത്ത് അസാധാരണ മറുപടിയുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഉള്ളിയുടെ വില വര്‍ദ്ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്‍റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിയുടെ പരാമര്‍ശം സഭയിലെ മറ്റംഗങ്ങളില്‍ ചിരി പടര്‍ത്തി. ഉള്ളി കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്നും ഇതിനിടെ ഒരു സംഭാംഗം പറയുകയുണ്ടായി.

‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്’- മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. അതേസമയം ഉള്ളി വില ഉയരുന്നത് ഫലപ്രദമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മന്ത്രി വിശദീകരിച്ചു.

കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി മിച്ചമുള്ള ഇടങ്ങളില്‍ നിന്ന് രാജ്യത്ത് ഉള്ളി കുറവുള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു തുടങ്ങിയ കാര്യങ്ങള്‍ നടക്കുകയാണെന്ന് ധനമന്ത്രി വിശദീകരിച്ചു.നിലവില്‍ രാജ്യത്ത് ഉള്ളിയുടെ വില 110 മുതല്‍ 160 രൂപ വരെയാണ്.

0Shares