‘ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ നിങ്ങളാരാണ്, ഇതല്ല നിങ്ങളുടെ ജോലി’; മമതയോട് കര്‍ണാടക ബി.ജെ.പി

  • Post category:news
  • Reading time:1 min read
You are currently viewing ‘ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ നിങ്ങളാരാണ്, ഇതല്ല നിങ്ങളുടെ ജോലി’; മമതയോട് കര്‍ണാടക ബി.ജെ.പി

ഡിസംബര്‍ 19 ന് മംഗളൂരുവില്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഞ്ച് ലക്ഷം രൂപ കൈമാറിയതില്‍ കടുത്ത എതിര്‍പ്പുമായി കര്‍ണാടക ബി.ജെ.പി നേതൃത്വം. ഇത്തരമൊരു നടപടി തെറ്റായ സൂചന നല്‍കുമെന്നായിരുന്ന ബി.ജെ.പി സംസ്ഥാന യൂണിറ്റ് പ്രസിഡന്റും ദക്ഷിണ കന്നഡ എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞത്. മരണമടഞ്ഞ രണ്ട് പേരുടെ ബന്ധുക്കള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിഷേധക്കാരുടെ ഭാഗമായതിനാല്‍ തന്നെ അവര്‍ ആ തുക നിരസിച്ചു. സംഭവത്തില്‍ ഞങ്ങള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍, ഇത്തരമൊരു നഷ്ടപരിഹാരം നല്‍കിക്കൊണ്ട്, മമത നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശം എന്താണ്? ബംഗാളില്‍ 16 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. കര്‍ണാടകയിലുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മുന്‍പ് അവിടെയുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കട്ടെ- അദ്ദേഹം പറഞ്ഞു.

ബി.ജെ.പി എം.പിയും ബി.ജെ.പി സംസ്ഥാന യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ ശോഭ കരന്ദ്ലജെയും മമതക്കെതിരെ രംഗത്തെത്തി. ”കര്‍ണാടകയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഇടപെടുകയെന്നതല്ല മമതയുടെ ജോലി. ബംഗാളിലെ അക്രമത്തെത്തുടര്‍ന്ന് മരണമടഞ്ഞ നൂറുകണക്കിന് ഹിന്ദുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അവര്‍ തയ്യാറായിട്ടുണ്ടോ”-ശോഭ കരന്ദ്ലജെ ചോദിച്ചു.

0Shares