ജോലിയില്‍ തടസം ഉണ്ടാകാതിരിക്കാന്‍ ആര്‍ത്തവകാലത്ത് വേദനസംഹാരികള്‍ കഴിക്കാന്‍ നിര്‍ബന്ധിതരായി സ്ത്രീകള്‍

  • Post category:news
  • Reading time:1 min read
You are currently viewing ജോലിയില്‍ തടസം ഉണ്ടാകാതിരിക്കാന്‍ ആര്‍ത്തവകാലത്ത് വേദനസംഹാരികള്‍ കഴിക്കാന്‍ നിര്‍ബന്ധിതരായി സ്ത്രീകള്‍

ചെയ്യുന്ന ജോലിയില്‍ തടസ്സം വരാതിരിക്കാന്‍ ആര്‍ത്തവകാലത്ത് വേദനസംഹാരികള്‍ കഴിക്കാന്‍ നിര്‍ബന്ധിതരായി സ്ത്രീകള്‍. തമിഴ്‌നാട്ടിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലാണ് സംഭവം. ഇവിടെ ജോലി തടസ്സപ്പെട്ടാല്‍ കൂലി കുറയ്ക്കുമെന്നതിനാല്‍ മരുന്നു കഴിക്കാന്‍ സ്ത്രീ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുകയാണെന്ന് റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗുളികകള്‍ കഴിക്കാന്‍ തുടങ്ങിയതോടെ ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടായി തുടങ്ങിയതായി സ്ത്രീകള്‍ പറയുന്നു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാത്ത വേദനസംഹാരികളാണിവ. എക്സ്പയറി ഡേറ്റും ഇവയിലില്ല. അതു കൊണ്ടു തന്നെ വര്‍ഷങ്ങള്‍ക്കു ശേഷമെ ഇതിന്‍റെ പരിണിതഫലം എന്താണെന്നു വ്യക്തമാകൂവെന്നു വിദഗ്ധര്‍ പറയുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം നാല്പതിനായിരത്തോളം വസ്ത്രനിര്‍മ്മാണ ഫാക്ടറികള്‍ തമിഴ്നാട്ടിലുണ്ടെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. ഏതാണ്ട് മൂന്നു ലക്ഷത്തോളം സ്ത്രീത്തൊഴിലാളികളാണ് ഈ ഫാക്ടറികളില്‍ ജോലി ചെയ്യുന്നത്. ചൂഷണം പുറത്തായതോടെ സംഭവം അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

0Shares