‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിലെ പ്രണയഗാനമെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിലെ പ്രണയഗാനമെത്തി.

കൊച്ചി  : ദിലീപ് തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഫ്രീക്കന്‍ കഥാപാത്രമായെത്തുന്ന ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിലെ പ്രണയഗാനം എത്തി. ഡോ.ലവ് സംവിധാനം ചെയ്ത കെ ബിജു ഒരുക്കുന്ന സിനിമയുടെ തിരക്കഥ വൈ. വി രാജേഷ് ആണ്.അനുരാഗ കരിക്കിന്‍ വെള്ളം ഫെയിം രജിഷാ വിജയനാണ് നായിക. ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്.

ഗോപിസുന്ദര്‍ സംഗീതവും വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചാന്ദ് വി ക്രിയേഷന്‍സും ശിവാനി എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മാണം.

 

0Shares