ജോര്‍ജിയയില്‍ കൊടുങ്കാറ്റും മഴയും: 11 മരണം.

  • Post category:news
  • Reading time:1 min read
You are currently viewing ജോര്‍ജിയയില്‍ കൊടുങ്കാറ്റും മഴയും: 11 മരണം.

ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയിലുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും പെട്ട് 11 പേര്‍ മരിച്ചു. ജോര്‍ജിയയിലെ തെക്കന്‍ പ്രദേശത്തുള്ള കൗണ്ടികളായ ബ്രൂക്ക്‌സ്, ബെറിന്‍, കുക്ക് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റുണ്ടായത്. കൊടുങ്കാറ്റില്‍ വീടുകളും മറ്റും തകര്‍ന്ന് വീണ് 23 ഓളം പേര്‍ക്ക് പരിക്കേറ്റതായി ജോര്‍ജിയ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.

ഇതേ തുടര്‍ന്ന് കൊടുങ്കാറ്റുണ്ടായ പ്രദേശങ്ങളില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുശോചനമറിയിച്ചു. കനത്ത മഴയുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്.

0Shares