തിരുവനന്തപുരം: നടി ഭാവനയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് കൈരളി ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതം നടി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് മറ്റൊരു വാര്‍ത്ത.പണി അറിയില്ലെങ്കില്‍ വീട്ടില്‍ പോയി ഇരിക്കൂ എന്നാണ് റിമ കല്ലിങ്കല്‍ ജോണ്‍ ബ്രിട്ടാസിനോട് പറയുന്നത്.കാരണം നടിയെ തട്ടികൊണ്ട് പോയ വാര്‍ത്ത കേരളത്തിനാകെ അപമാനമായിരിക്കേ വാര്‍ത്ത നല്‍കുന്നതില്‍ കൈരളി കാണിച്ച ആവേശമാണ്റിമയെ ബ്രിട്ടാസിന് എതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. ‘നടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച ഡ്രൈവറും നടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം’ എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത. ഇതിനെ ചോദ്യം ചെയ്താണ് റിമ കല്ലിങ്കല്‍ രംഗത്ത് വന്നത്. ഒരു വാര്‍ത്തയെ ഗതി തിരിച്ചു വിടുന്ന രീതിയില്‍ കൈകാര്യം ചെയ്തതാവും റിമയെ പ്രകോപിപ്പിച്ചത്.

എന്നാല്‍ ആലപ്പുഴയില്‍ വെച്ച് റിമയെ അപമാനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തതായി ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായാണ് വിവരം. ഭാവനയെ തട്ടികൊണ്ട് പോയതിന് പിന്നാലെയാണ് റിമക്ക് നേരെ ആലപ്പുഴയിലുണ്ടായ സംഭവവും എന്നത് ഗൗരവമുള്ള കാര്യമാണ്.

