
ജെ.എന്‍.യുവിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ്, ഗൂഗിള്‍, ആപ്പിള്‍ സ്ഥാപനങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ജനുവരി അഞ്ചിന് സര്‍വകലാശാലയിലുണ്ടായ അക്രമസംഭവങ്ങളിലെ തെളിവുകളായ സി.സി.ടി.വി ദൃശ്യങ്ങളും വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ജെ.എന്‍.യു ഭരണകൂടത്തിന് കത്തയച്ചെങ്കിലും പ്രതികരണമുണ്ടായിട്ടില്ലെന്നു ഡല്‍ഹി പോലീസിനു വേണ്ടി ഹാജരായ രാഹുല്‍ മെഹ്‌റ കോടതിയെ അറിയിച്ചു. അക്രമത്തിനു പദ്ധതിയിട്ട രണ്ടു ഗ്രൂപ്പുകളെ കുറിച്ച് വാട്ആപ്പിനോടു വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും കോടതി ഉത്തരവുണ്ടായാല്‍ വേഗത്തില്‍ ലഭ്യമാകുമെന്നും അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തി.
