ജെല്ലിക്കെട്ട് പ്രക്ഷോഭം: സ്ഥിരം നിയമനിര്‍മ്മാണം നടത്താതെ സമരം പിന്‍വലിക്കില്ലെന്ന് സമരസമിതി.

  • Post category:news
  • Reading time:1 min read
You are currently viewing ജെല്ലിക്കെട്ട് പ്രക്ഷോഭം: സ്ഥിരം നിയമനിര്‍മ്മാണം നടത്താതെ സമരം പിന്‍വലിക്കില്ലെന്ന് സമരസമിതി.

ചെന്നൈ: വിദ്യാര്‍ത്ഥി- യുവജന കൂട്ടായ്മകള്‍ നടത്തിയ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ വിജയമെന്നോണം ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി. തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. മധുരയിലെ അളങ്കാനല്ലൂരില്‍ നടക്കുന്ന ജെല്ലിക്കെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം ഉദ്ഘാടനം ചെയ്യും. അതോടൊപ്പം എല്ലാവര്‍ഷവും ജെല്ലിക്കെട്ട് നടത്തുന്ന ശിവഗംഗ, രാമനാഥപുരം, നാഗപട്ടണം തുടങ്ങിയ മധുരയിലെ വിവിധ സ്ഥലങ്ങളിലായി മറ്റു മന്ത്രിമാരും ഉദ്ഘാടനം ചെയ്യും.

ഇതിനായി മധുരയിലെ വിവിധ സ്ഥലങ്ങളില്‍ 350 തോളം കാളകളെയാണ് സജ്ജമാക്കിയിട്ടുള്ളത്. ജെല്ലിക്കെട്ട് നിരോധനം നീക്കാനുള്ള ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയെങ്കിലും, സ്ഥിരം നിയമനിര്‍മ്മാണം നടത്താതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് സമരക്കാര്‍ പഖ്യാപിച്ചു. അതിനിടെ ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. തങ്ങളുടെ വാദം കേള്‍ക്കാതെ ജെല്ലിക്കെട്ട് വിഷയത്തില്‍ വിധിപറയരുതെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

0Shares