ജെല്ലിക്കെട്ട് പശ്ചാത്തലത്തില്‍ സന്താനദേവന്‍: നായകനായി ആര്യ.

  • Post category:news
  • Reading time:1 min read
You are currently viewing ജെല്ലിക്കെട്ട് പശ്ചാത്തലത്തില്‍ സന്താനദേവന്‍: നായകനായി ആര്യ.

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ ആര്യയെ നായകനാക്കുന്ന ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി അമീര്‍ സുല്‍ത്താന്റെ സന്താനദേവന്‍ ഉടന്‍ തിയേറ്ററിലെത്തും. ഒരു പ്രത്യേക കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ സംഗീതം യുവന്‍ ശങ്കര്‍ രാജാണ്.

പരുത്തിവീരന്‍, റാം ഉള്‍പ്പെടെ ഏറെ ജനശ്രദ്ധ നേടിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് അമീര്‍ സുല്‍ത്താന്‍. ജയം രവി നായകനായ ആദി ഭഗവാനു ശേഷം അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സന്താനദേവന്‍. ആര്യയുടെ സഹോദരന്‍ സത്യയും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

0Shares