ജെല്ലിക്കെട്ട് നിരോധിക്കുന്നവര്‍ ബിരിയാണിയും നിരോധിക്കണം: കമല്‍ഹാസന്‍.

  • Post category:news
  • Reading time:1 min read
You are currently viewing ജെല്ലിക്കെട്ട് നിരോധിക്കുന്നവര്‍ ബിരിയാണിയും നിരോധിക്കണം: കമല്‍ഹാസന്‍.

ചെന്നൈ: ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തുന്നവര്‍ ബിരിയണിയും നിരോധിക്കണമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍. 2014ലാണ് മൃഗങ്ങളോട് കൃരത കാണിക്കുന്നുവെന്ന പേരില്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചത്. എന്നാല്‍ ജെല്ലിക്കെട്ടില്‍ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന് വാദിക്കുന്നവര്‍ ബിരിയാണി ഉപേക്ഷിക്കാനും തയ്യാറാകണമെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

ജെല്ലിക്കെട്ട് തമിഴ്‌നാട്ടിന്റെ പാരമ്പര്യ സംസ്‌കാരത്തിന്റെ ഭാഗമാണ്, ഞാന്‍ ഇതിന്റെ വലിയൊരു ആരാധകനാണ്, അനേകം തവണ ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ടെന്നും താരം അറിയിച്ചു. സ്‌പെയിനിലെ കാളപ്പോരു പോലെ തമിഴ്‌നാട്ടില്‍ മൃഗങ്ങള്‍ക്ക് ദേഹോപദ്രവം ഏല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നില്ല. ഇവിടെ കാളകളെ ദൈവത്തെപോലെയാണ് പരിചരിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

0Shares