ചെന്നൈ: ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന കാളയുടെ വയറ്റില്‍ നിന്ന് 38.4 കിലോ പ്ലാസ്റ്റിക് പുറത്തെടുത്തു. കാളയില്‍ വിശപ്പില്ലായ്മയും ദഹനക്കുറവും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക്ക്, എല്‍.ഇ.ഡി ബള്‍ബ്, കയര്‍, സേഫ്റ്റി പിന്‍ തുടങ്ങിയവ കണ്ടെത്തിയത്. തഞ്ചാവൂര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയിലൂടെ കാളയുടെ വയറ്റില്‍ നിന്ന് പ്ലാസ്റ്റിക് പുറത്തെടുത്തത്.
