ജെല്ലിക്കെട്ട്‌ കാളയോടൊപ്പം ടിക് ടോക് വീഡിയോ: യുവാവ് മുങ്ങി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ജെല്ലിക്കെട്ട്‌ കാളയോടൊപ്പം ടിക് ടോക് വീഡിയോ: യുവാവ് മുങ്ങി മരിച്ചു

മറയൂര്‍: ടിക് ടോക്കില്‍ പോസ്റ്റ്‌ ചെയ്യുന്നതിനായി കുളത്തില്‍ ജെല്ലിക്കെട്ട്‌ കാളയോടൊപ്പം വീഡിയോ ഷൂട്ട് ചെയ്യവെ യുവാവ് മുങ്ങി മരിച്ചു. കരുമത്തംപെട്ടി ഗ്രാമത്തിലെ കുളത്തില്‍ ഇവര്‍ ജെല്ലിക്കെട്ട്‌ കാളയോടൊപ്പം ടിക്‌ ടോക് വീഡിയോ എടുക്കുന്നതിനിടയില്‍ കാള വിരണ്ട് വെപ്രാളം കാട്ടി. നിയന്ത്രണം വിട്ട് വിഘ്‌നേശ്വരന്‍ മുങ്ങിത്താഴ്‌ന്നു. സുഹൃത്തുക്കളും പരിസരവാസികളും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തമിഴ്നാട്ടില്‍ ഉടുമലൈക്ക് സമീപം കരുമത്തംപെട്ടി രായര്‍പാളയം സ്വദേശി പഴനിസ്വാമിയുടെ മകന്‍ വിഘ്‌നേശ്വരനാണ്‌ (23) മുങ്ങി മരിച്ചത്. വിഘ്‌നേശ്വരന്‍, സുഹൃത്തുക്കളായ ഭുവനേശ്വരന്‍, പരമേശ്വരന്‍, മാധവന്‍ എന്നിവര്‍ കൈത്തറി തൊഴിലാളികളാണ്‌. ജെല്ലിക്കെട്ട് കാളകള്‍ക്കും കാളവണ്ടിമത്സരങ്ങളില്‍ പങ്കെടുക്കുന്ന കാളകള്‍ക്കും ഇവര്‍ പരിശീലനം നല്‍കുന്നുണ്ട്‌.

കോയമ്പത്തൂരില്‍ നിന്ന്‌ അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോലീസ് കേസെടുത്തു.

0Shares