സ്‌പെയ്ന്‍: സ്പാനിഷ് ടീമിന്റെ എക്കാലത്തെയും മികച്ച പ്രതിരോധ നിരയിലെ വിശ്വസ്ത താരമായ ജെറാര്‍ഡ് പിക്വേ രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചു. നിലവിലെ താരത്തിന്റെ ക്ലബായ ബാഴ്സലോണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടിയാണ് താരം വിരമിക്കുന്നത്. പിക്വേയുടെ അന്താരാഷ്ട്ര വിരമിക്കലിനെ സ്‌പെയിന്‍ സ്ഥിരീകരിച്ചു.
ദേശീയ ടീമില്‍ നിന്നും വിട്ടുനിന്ന് ബാഴ്സലോണയ്ക്ക് വേണ്ടി മികച്ച കളി പുറത്തെടുക്കാനാണ് ഇനി ശ്രമിക്കുകയെന്ന് താരം വ്യക്തമാക്കി. ദേശീയ ടീമിനായി 102 മല്‍സരങ്ങളില്‍ കളിച്ച താരം 2010 ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്നു. 2012 യൂറോ കിരീടങ്ങളും നേടിയിട്ടുണ്ട്.