ജീ..ജീ..ജീ.. പ്രേക്ഷകരെ തിയേറ്ററുകളില്‍ ആകാംക്ഷയില്‍ പിടിച്ചിരുത്തിയ ആ ഓട്ടത്തിന്‍റെ ചിത്രീകരണ വീഡിയോ പുറത്തുവന്നു

  • Post category:news
  • Reading time:1 min read
You are currently viewing ജീ..ജീ..ജീ.. പ്രേക്ഷകരെ തിയേറ്ററുകളില്‍ ആകാംക്ഷയില്‍ പിടിച്ചിരുത്തിയ ആ ഓട്ടത്തിന്‍റെ ചിത്രീകരണ വീഡിയോ പുറത്തുവന്നു

ഒരു പോത്ത് ഓടുന്നു, പോത്തിന്‍റെ പിന്നാലെ ഓടുന്നു, പോത്ത് ഓടിക്കുന്നു ! തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം തുടരുന്ന ജല്ലിക്കെട്ട് ചിത്രത്തിന്‍റെ മേക്കിങ് വിഡിയോ പുറത്ത്. ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ കാണാനുള്ള ആരാധകരുടെ കാത്തിരപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇന്ന് അണിയറ പ്രവര്‍ത്തകര്‍ ഗിരീഷ് ഗംഗാധരന്‍റെ ക്യാമറയുമായുള്ള ഓട്ടം പുറത്തു വിട്ടത്.

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് സ്‌നീക്ക് പീക്ക് പുറത്തിറങ്ങിയത്. ആള്‍ക്കൂട്ടത്തെ പിന്തുടര്‍ന്ന് പിന്നിലേക്കോടുന്ന ഗിരീഷ് പിന്നീട് അവര്‍ക്കു പിന്നാലെ ഓടുകയാണ്. ഒന്നര മിനിട്ട് ദൈര്‍ഘ്യം ഉള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

0Shares