ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും ബാനറുകളും പൊതുസ്ഥലങ്ങളില്‍ വെക്കാൻ പാടില്ല: മദ്രാസ് ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും ബാനറുകളും പൊതുസ്ഥലങ്ങളില്‍ വെക്കാൻ പാടില്ല: മദ്രാസ് ഹൈക്കോടതി


ചെന്നൈ: സംസ്ഥാനത്ത് അനാവശ്യ ബാനറുകള്‍ നിരോധിക്കുന്നതിന് 1959-ല്‍ കൊണ്ടുവന്ന നിയമത്തില്‍ കാലാനുസൃതമായി ഭേദഗതി വരുത്തണമെന്നും ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും ബാനറുകളും പൊതുസ്ഥലങ്ങളില്‍ വെക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഇത്തരം കൂറ്റന്‍ ചിത്രങ്ങളും ബാനറുകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വീടുകള്‍ക്കും സമീപം സ്ഥാപിക്കുന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യമാകും. ശുചിത്വനഗരാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കരുതെന്ന് ഉത്തരവിടുന്നതെന്ന് ജസ്റ്റിസ് വൈദ്യനാഥന്‍ വിധിയില്‍ പറഞ്ഞു.

അണ്ണാനഗറിലെ ബി. തിരുലോചന കുമാരി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഒരു വ്യക്തി കട്ടൗട്ട് സ്ഥാപിച്ചതിനാല്‍ താമസിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്നും കട്ടൗട്ട് മാറ്റാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കും ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ഹര്‍ജി. ഹര്‍ജിക്കാരുടെ വീട്ടിനുമുന്നില്‍നിന്ന് ബാനറുകളും കട്ടൗട്ടുകളും നീക്കം ചെയ്തതായി ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോള്‍ ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ കോടതിയില്‍ അറിയിച്ചു.

0Shares