ജീവനക്കാരുമായി ത്രികക്ഷികരാര്‍ ഉണ്ടാക്കും; കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിക്ക് പരിഹാരം; സമഗ്ര സാമ്പത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ജീവനക്കാരുമായി ത്രികക്ഷികരാര്‍ ഉണ്ടാക്കും; കെ.എസ്.ആര്‍.ടി.സി  പ്രതിസന്ധിക്ക് പരിഹാരം; സമഗ്ര സാമ്പത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സമഗ്രസാമ്പത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും ജീവനക്കാരുടെ ജനുവരിമാസത്തെ ശമ്പളം 5 ന് മുമ്പ് വിതരണം ചെയ്യുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ഇതോടൊപ്പം ത്രികക്ഷികരാര്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകള്‍ ഇറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയില്‍ നിന്നും ബജറ്റില്‍ പറഞ്ഞതിനനുസൃതമായി സാമ്പത്തിക സഹായം സ്വീകരിച്ച് ബസുകള്‍ നിരത്തിലിറക്കും. കിഫ്ബി നിബന്ധനകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സിക്ക് ചില ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടി.ഡി.എഫ് അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുക്ക് പ്രഖ്യാപിച്ചിരുന്നു. ഇത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടി.ഡി.എഫ് സമരം പിന്‍വലിച്ചിട്ടുണ്ട്.

0Shares