
തിരുവനന്തപുരം: ജീര്‍ണിച്ച നിലയില്‍ കുളത്തില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. നെയ്യാറ്റിന്‍കര ചെങ്കറത്തല കുളത്തിൽ നിന്നുമാണ് ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

ഏകദേശം 30 വയസ് തോന്നിക്കുന്ന പുരുഷൻ്റെതാണ് മൃതദേഹം. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പോലീസ് അന്വേഷണം നടത്തിവരികയാണ്.