ജിഹാദി പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ പ്രതിരോധിക്കുന്നു, പക്ഷെ അവരെ നേരിടുന്നതില്‍ കേരളാ-ബംഗാള്‍ സര്‍ക്കാരുകള്‍ പരാജയം: മോഹന്‍ ഭാഗവത്

  • Post category:news
  • Reading time:1 min read
You are currently viewing ജിഹാദി പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ പ്രതിരോധിക്കുന്നു, പക്ഷെ അവരെ നേരിടുന്നതില്‍ കേരളാ-ബംഗാള്‍ സര്‍ക്കാരുകള്‍ പരാജയം: മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ജിഹാദി പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ പ്രതിരോധിക്കുന്നുണ്ടെങ്കിലും അവരെ നേരിടുന്നതില്‍ കേരളാ-ബംഗാള്‍ സര്‍ക്കാരുകള്‍ പരാജയമാണെന്നും കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്നും ആര്‍. എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. നിലവിലെ സാമ്പത്തിക മാന്ദ്യത്തെയും ആര്‍. എസ്എസ് മേധാവി തളളിക്കളഞ്ഞു. രാജ്യം സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാഗ്പൂരിലെ ദസറ റാലിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കടന്നുവരവ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവരെ തിരിച്ചയക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. ബംഗ്ലാദേശില്‍ നിന്നുളള നുഴഞ്ഞുകയറ്റം ഇതുവരെ അവസാനിച്ചിട്ടില്ല. അതിനിടയ്ക്കാണ് മ്യാന്‍മാറില്‍ നിന്നുളള കടന്നുകയറ്റം ശക്തമാകുന്നതെന്നും മോഹന്‍ഭാഗവത് പറഞ്ഞു.

0Shares