ജിഷ്ണു കേസ്: എന്ത് ആവശ്യത്തിനായിരുന്നു സമരമെന്ന് ജിഷ്ണുവിന്റെ കുടുംബത്തോട് മുഖ്യമന്ത്രി.

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ്ണു കേസ്: എന്ത് ആവശ്യത്തിനായിരുന്നു സമരമെന്ന് ജിഷ്ണുവിന്റെ കുടുംബത്തോട് മുഖ്യമന്ത്രി.

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട്, ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സമരത്തിലുണ്ടായ വിഷയങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ സര്‍ക്കാരിനു ചെയ്യാനുള്ളതെല്ലാം ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി ഓഫീസിനു മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ജിഷ്ണുവിന്റെ അമ്മയുടെ മാനസിക പ്രയാസം പലരും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

താനിടപെട്ടാല്‍ മാത്രം തീരുമായിരുന്ന സമരമായിരുന്നില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായ വീഴ്ചകള്‍ എന്താണെന്നു വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമരത്തിലൂടെ ഒന്നും നേടാനുണ്ടായിരുന്നില്ല. ചെയ്യാനുള്ളതെല്ലാം ചെയ്ത സര്‍ക്കാരാണ് എന്ന് തന്റേടത്തോടെ പറയാന്‍ തനിക്കാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares