കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൃഷ്ണദാസ് നെഹ്‌റു കോളേജില്‍ പ്രവേശിക്കരുതെന്നും കേസന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യവസ്ഥ വച്ചിട്ടുണ്ട്.

അതേസമയം കൃഷ്ണദാസിന് മേല്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രേരണാകുറ്റം ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ജാമ്യം നല്‍കരുതെന്ന ആവശ്യവും ഹൈക്കോടതി തള്ളി. പൊതുവായ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രേരണാകുറ്റം ചുമത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.