തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ നിരാഹാര സമരം തുടരുന്നു. മകനെ നഷ്ട്‌പ്പെട്ട് മൂന്ന് മാസമായിട്ടും പ്രതികളെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കാത്തത് വേദനാജനകമാണെന്നും മഹിജ. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരാനാണ് താനാഗ്രഹിക്കുന്നത്. ഇന്നലെ അതിക്രമം കാണിച്ച പോലീസിനെതിരെയും നടപടി അനിവാര്യമാണെന്നും ജിഷ്ണുവിന്റെ അമ്മ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതിനിടെ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ അമ്മയ്ക്ക് ഐക്യദാര്‍ഢ്യവുമായി നിരാഹാരമിരിക്കുകയാണ്. പിണറായിയെ അങ്ങേയറ്റം സ്‌നേഹിച്ച ജിഷ്ണുവിന്റെ അമ്മയോട് പോലീസ് അതിക്രമം അതി ക്രൂരമായിരുന്നെന്നും അവിഷ്ണ പറഞ്ഞു. അച്ഛനും അമ്മയും വീട്ടിലെത്തുന്നത് വരെ താന്‍ നിരാഹാരം കിടക്കുമെന്നും അവിഷ്ണ കൂട്ടിച്ചേര്‍ത്തു.