‘ജിയോ കോയിന്‍’ എന്ന പേരില്‍ സ്വന്തമായി കറന്‍സി വികസിപ്പിക്കാനൊരുങ്ങി ജിയോ; പദ്ധതി റിലയന്‍സ് തലവന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ നേതൃത്വത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing ‘ജിയോ കോയിന്‍’ എന്ന പേരില്‍ സ്വന്തമായി കറന്‍സി വികസിപ്പിക്കാനൊരുങ്ങി ജിയോ; പദ്ധതി റിലയന്‍സ് തലവന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ നേതൃത്വത്തിൽ

മൊബൈല്‍ ഇന്റര്‍നെറ്റ് രംഗത്ത് തരംഗം സൃഷ്ടിച്ച ജിയോ ക്രിപ്റ്റോകറന്‍സി രംഗത്തേക്കും ചുവടുവെക്കുന്നു. ‘ജിയോ കോയിന്‍’ എന്ന പേരില്‍ സ്വന്തമായി ക്രിപ്റ്റോകറന്‍സി വികസിപ്പിക്കാനൊരുങ്ങുകയാണ് ജിയോ. റിലയന്‍സ് തലവന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.

ജിയോ കോയിന്ഡറെ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ 50 അംഗ സംഘത്തിനാണ് രൂപം കൊടുത്തിരിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക വിനിമയങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ക്രിപ്റ്റോ കറന്‍സി. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയ പ്രോഗ്രാം കോഡാണ് ഇത്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇത്തരം നാണയങ്ങളെ ക്രിപ്റ്റോ കറന്‍സി എന്നു വിളിക്കുന്നത്.

0Shares