ജിയോ ഉപേഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത..!!

  • Post category:news
  • Reading time:1 min read
You are currently viewing ജിയോ ഉപേഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത..!!

മുംബൈ: ജിയോ ഉപേഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത..!! റിലയന്‍സ് ജിയോ വെല്‍കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നു. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്. നിലവിലുള്ള ഉപേഭോക്താക്കള്‍ക്കും പുതിയ ഉപേഭോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. എന്നാല്‍ പുതിയ ഓഫറിലെ ഡാറ്റാ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.

ambani-jio

jio2

തങ്ങളുടെ എതിരാളികളായ മൂന്ന് ടെലികോം കമ്പനികള്‍ റിലയന്‍സ് ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും മുകേഷ് അംബാനി പറഞ്ഞു. കമ്പനികളുടെ പേരെടുത്ത് പറയാതെയായിരുന്നു റിലയന്‍സ് ചെയര്‍മാന്റെ ഈ ആരോപണം.

 

0Shares