ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ക്ക് അത്യാകര്‍ഷമായ ഓഫറുകളുമായി പുതിയ പ്രീ പെയ്ഡ് ഓഫര്‍. ശിവരാത്രി 999 രൂപയുടെ പ്ലാനിലാണ് ആറ് മാസത്തെ ഓഫര്‍ നല്‍കുന്നത്. പ്രതിദിനം ഒരു ജിബി ഡാറ്റയ്‌ക്കൊപ്പം ആറ് മാസത്തേയ്ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളുമാണ് ലഭിക്കുക. രാജ്യത്തെ എല്ലാ സര്‍ക്കിളുകള്‍ക്ക് കീഴിലുള്ള ഉപയോക്താക്കള്‍ക്കും ലഭിക്കുന്നതാണ് പുതിയ പ്രീ പെയ്ഡ് ഓഫര്‍. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നീ ടെലികോം കമ്പനികളോട് മത്സരിക്കുന്നതിന് വേണ്ടിയാണ് ബി.എസ്.എന്‍.എല്‍ ആറ് മാസത്തേയ്ക്കുള്ള ഈ ഓഫര്‍ പുറത്തിറക്കിയിട്ടുള്ളത്. ഇരു കമ്പനികള്‍ക്കും 999 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളുണ്ട്. എന്നാല്‍ ഓഫര്‍ കാലാവധി കുറവാണ്. പ്രതിദിനം പ്രതിദിനം 100 എസ്.എം.എസുകള്‍ എന്നിവയും ലഭിക്കുക. എയര്‍ടെല്ലും റിലയന്‍സ് ജിയോയും അവതരിപ്പച്ചിട്ടുള്ള പ്ലാനുകളേക്കാള്‍ ആനുകൂല്യങ്ങളും കാലാവധിയുമാണ് കമ്പനി ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.
എന്നാല്‍ ജമ്മു കശ്മീരില്‍ ഈ ഓഫര്‍ ലഭിക്കില്ല. സൗജന്യ റോമിംഗും ഈ ഓഫറിലുണ്ട്. ഇത് മുംബൈ, ദില്ലി സര്‍ക്കിളുകളിലുള്ളവര്‍ക്ക് ബാധമല്ല. പ്രതിദിനം ഒരു ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് സ്പീഡ് 40 കെ.ബി.പി.എസായി കുറയും. പ്ലാനില്‍ പ്രതിദിനം ഒരു ജിബി ഡാറ്റയുപയോഗിക്കാം.
198 രൂപ മുതല്‍ 561 രൂപ വരെയുള്ള നിരക്കുകളിലാണ് ബി.എസ്.എന്‍എല്‍ പ്രീ പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. 549 രൂപയുടെ പ്ലാനില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. 60 ദിവസത്തെ കാലയളവിനുള്ളില്‍ വോയ്‌സ് കോള്‍, എസ്എംഎസ് ആനുകൂല്യങ്ങളും ഇതിനൊപ്പം ലഭിക്കും. 2 ജി ഡാറ്റയാണ് ഓഫറില്‍ ലഭിക്കുന്നത്. 198 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാനില്‍ പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. 24 ദിവസമാണ് ഓഫര്‍ കാലാവധി. ഡാറ്റാ പരിധിയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് 10 കെബിയ്ക്ക് 3 പൈസ വീതമാണ് ഈടാക്കുന്നുണ്ട്.