ജിമ്മിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍; പുതിയ ട്രോളിന് വഴിമരുന്നിട്ട് ചിന്ത ജെറോം

  • Post category:news
  • Reading time:1 min read
You are currently viewing ജിമ്മിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍; പുതിയ ട്രോളിന് വഴിമരുന്നിട്ട് ചിന്ത ജെറോം

തിരുവനന്തപുരം: ട്രോള്‍ വിരുതന്മാര്‍ക്ക് പുതിയ കളം ഒരുക്കി സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. ഹിറ്റായ ജിമിക്കി കമ്മല്‍ ഗാനത്തെ ചിന്ത വിമര്‍ശിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷം.

കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ആ ജിമ്മിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍ എന്നാണ് പാട്ടിനെ കുറിച്ച്‌ ചിന്ത പറയുന്നത്. മറുപടിയുമായി ഷാന്‍ റഹ്മാനും അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.

0Shares