ജിമിക്കി കമ്മലിന് ചുവടു വെച്ച് ജ്യോതികയും; വിഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing ജിമിക്കി കമ്മലിന് ചുവടു വെച്ച് ജ്യോതികയും; വിഡിയോ കാണാം

ചെന്നൈ: മലയാളത്തില്‍ മാത്രമല്ല ഇന്ത്യയ്ക്ക് അകത്തും പുറത്തും ഓളം സൃഷ്ടിച്ച ഗാനമാണ് വെളിപാടിന്റെ പുസ്തകമെന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍. സിനിമ ഇറങ്ങി ഒരു വര്‍ഷം കഴിയുമ്പോഴും ഗാനത്തിനോടുള്ള ആരാധനയ്ക്ക് ഇപ്പോഴും കുറവ് വന്നിട്ടില്ലെന്ന് തെളിയുകയാണ് തമിഴ് ചിത്രം കാറ്റിന്‍ മൊഴി. ജ്യോതിക നായികയാകുന്ന പുതിയ ചിത്രമാണ് ‘കാറ്റിന്‍ മൊഴി’. ഒരു റേഡിയോ ജോക്കിയായി ജ്യോതിക എത്തുന്ന ചിത്രത്തില്‍ മലയാളികള്‍ ഉറ്റുനോക്കിരിന്നത് ജിമിക്കി കമ്മല്‍ ഗാനമാണ്. കാറ്റിന്‍ മെഴിയില്‍ ‘ജിമിക്കിക്കമ്മല്‍’ ഗാനത്തിന് ജ്യോതിക ചുവടു വയ്ക്കുന്നു എന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് വീഡിയോ ഇന്നലെ വൈകിട്ട് റിലീസ് ചെയ്തു.

ജ്യോതിക, ലക്ഷ്മി മഞ്ചു എന്നിവരാണ് ‘ജിമിക്കികമ്മലി’ന് നൃത്തച്ചുവടുകളുമായി രംഗത്തെത്തിയിരിക്കുന്നത്. എത്രയോ പേര്‍ ഈ പാട്ടിന് കിടിലന്‍ കവര്‍ വേര്‍ഷനുകളുമായി എത്തി. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു പാട്ടായിരുന്നു തനിക്കു വേണ്ടതെന്നും അത്തരത്തില്‍ ആദ്യം മനസിലേക്ക് വന്നത് ‘ജിമിക്കി കമ്മല്‍’ ആയിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ രാധാ മോഹന്‍ പറയുന്നു. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ജ്യോതികയുടെ കഥാപാത്രം തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിജയാഘോഷം നടത്തുന്ന പാട്ടായിരിക്കും ഇത്.

0Shares