ജിദ്ദയില്‍ സ്വദേശികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ പത്രവായനക്കാര്‍ കൂടുതല്‍.

  • Post category:news
  • Reading time:1 min read
You are currently viewing ജിദ്ദയില്‍ സ്വദേശികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ പത്രവായനക്കാര്‍ കൂടുതല്‍.

ജിദ്ദ: രാജ്യത്ത് അമ്പത് ശതമാനം സ്വദേശികള്‍ പത്രം വായിക്കുന്നത് ഓണ്‍ലൈനിലെന്ന് കണക്കുകള്‍. കിങ് അബ്ദുള്‍ അസീസ് ദേശീയ ഡയലോഗ് സെന്റര്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഈ കണക്കുകള്‍ പറയുന്നത്. 1016 സ്വദേശികള്‍ പങ്കെടുത്ത സര്‍വേയില്‍ 55 ശതമാനം പേര്‍ ഇ പേപ്പറും 23 പേര്‍ അച്ചടി മാധ്യമങ്ങളും വായിക്കുന്നവരാണ്. 16 ശതമാനം പേര്‍ ഇത് രണ്ടും വായിക്കുന്നവരാണ്.

39 ശതമാനം പേര്‍ ദിവസേനയുള്ള പത്രവായനയ്ക്ക് വലിയ പ്രാധാന്യം കൊടുക്കാത്തവരും 23 ശതമാനം എപ്പോഴും താല്‍പര്യം കാണിക്കുന്നതായും സര്‍വേയില്‍ വ്യക്തമായി. 35.5 ശതമാനം പേര്‍ വാര്‍ത്തകളറിയാന്‍ ടെലിവിഷന്‍ ചാനലുകളെയാണ് ആശ്രയിക്കുന്നത്. നാല് ശതമാനമാളുകള്‍ റോഡിയോയും. 22 ശതമാനം സ്‌നാപ്പ് ഷോട്ട് വഴിയും 20 ശതമാനം ട്വിറ്ററും 12 ശതമാനം വാട്ട്‌സ് ആപ് വഴിയും വാര്‍ത്തകളറിയുന്നവരാണ്.

0Shares