ജിദ്ദയില്‍ സൈനികര്‍ ഭീകരസെല്‍ തകര്‍ത്തു: രണ്ടുപേര്‍ സ്വയം പൊട്ടിത്തെറിച്ച് മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ജിദ്ദയില്‍ സൈനികര്‍ ഭീകരസെല്‍ തകര്‍ത്തു: രണ്ടുപേര്‍ സ്വയം പൊട്ടിത്തെറിച്ച് മരിച്ചു.

ജിദ്ദ: കിഴക്കന്‍ ജിദ്ദയിലെ അഹറസാത്തില്‍ തീവ്രവാദി സെല്‍ സുരക്ഷാ സേന തകര്‍ത്തു. പ്രത്യേക സുരക്ഷാ സേനാസംഘം നടത്തിയ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയും ചെയ്തു. പ്രദേശത്തെ ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സേന ആക്രമണം നടത്തിയത്.

ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ സാധ്യത നല്‍കാതെയായിരുന്നു സേനയുടെ നീക്കം. ചാവേര്‍ ആക്രമണത്തിനായി സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിച്ചാണ് രണ്ടു തീവ്രവാദികളും മരിച്ചത്. ഭീകര സംഘത്തിലുണ്ടായ മറ്റു രണ്ടു പേരെ സമീപത്തുള്ള വീട്ടില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

0Shares