ജിദ്ദയില്‍ ശക്തമായ പൊടിക്കാറ്റ്; ജനജീവിതം ദുസ്സഹമാക്കി.

  • Post category:news
  • Reading time:1 min read
You are currently viewing ജിദ്ദയില്‍ ശക്തമായ പൊടിക്കാറ്റ്; ജനജീവിതം ദുസ്സഹമാക്കി.

ജിദ്ദ: ജിദ്ദയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ പൊടിക്കാറ്റ് വീശി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പൊടിക്കാറ്റിന് ശമനമുണ്ടായെങ്കിലും രാത്രിയോടെ വീണ്ടും ശക്തമായ പൊടിക്കാറ്റാണ് അടിച്ചുവീശിയത്. പൊതുസ്ഥലത്തെ നിര്‍മാണ ജോലികളെയും കച്ചവടത്തെയും കപ്പലുകളുടെ നീക്കങ്ങളെയും കാറ്റ് സാരമായിത്തന്നെ ബാധിച്ചു. കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു. 400ലേറെ പേര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടി. പൊടിക്കാറ്റ് തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മേഖലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി നല്‍കി.

കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് കിങ് അബുദുല്ല കോംപ്ളക്സിലെ വയര്‍ലസ് ടവര്‍ നിലംപൊത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ടവര്‍ റിപ്പയര്‍ ചെയ്തു പുനഃസ്ഥാപിക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് ജിദ്ദയില്‍ 422 പേര്‍ ചികില്‍സ തേടിയതായി മേഖല ആരോഗ്യകാര്യാലയം അറിയിച്ചു.

0Shares