ജാമിയ വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച്: തടഞ്ഞ് പോലീസ്, സമരത്തിലെത്തിയാല്‍ കസ്റ്റഡിയിലെടുക്കും

  • Post category:news
  • Reading time:1 min read
You are currently viewing ജാമിയ വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച്: തടഞ്ഞ് പോലീസ്, സമരത്തിലെത്തിയാല്‍ കസ്റ്റഡിയിലെടുക്കും

ജാമിയ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് തടയുമെന്ന് പോലീസ്. ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തര്‍മന്തര്‍ മാര്‍ച്ച് അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

സമരത്തിന് വിദ്യാര്‍ത്ഥികള്‍ എത്തിയാല്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് പറഞ്ഞു.എന്നാല്‍,എന്തുവന്നാലും സമരം നടത്തുമെന്ന് ജാമിയ സമരസമിതി അറിയിച്ചു. വിദ്യാര്‍ത്ഥികളോട് മണ്ഡി ഹൗസില്‍ എത്താനാണ് നിര്‍ദ്ദേശം. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സംഘടിക്കുകയാണ്.

0Shares