ജാമിയയില്‍ വെടിയുതിര്‍ത്ത വ്യക്തി ഗോ​ഡ്സ​യെ പോ​ലെ യ​ഥാ​ര്‍​ത്ഥ ദേ​ശീ​യ​വാ​ദി: യുവാവിനെ അനുമോദിക്കുമെന്നും നിയമസഹായം ചെയ്യുമെന്നും ഹിന്ദുമഹാസഭ

  • Post category:news
  • Reading time:1 min read
You are currently viewing ജാമിയയില്‍ വെടിയുതിര്‍ത്ത വ്യക്തി  ഗോ​ഡ്സ​യെ പോ​ലെ യ​ഥാ​ര്‍​ത്ഥ ദേ​ശീ​യ​വാ​ദി: യുവാവിനെ അനുമോദിക്കുമെന്നും നിയമസഹായം ചെയ്യുമെന്നും ഹിന്ദുമഹാസഭ

ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വെ​ടി​വ​യ്പു ന​ട​ത്തി​യ യുവാവിനെ അനുമോദിച്ച് ഹിന്ദുമഹാസഭ രം​ഗത്ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാ​ഥു​റാം ഗോ​ഡ്സ​യെ പോ​ലെ യ​ഥാ​ര്‍ത്ഥ ദേ​ശീ​യ​വാ​ദി​യാ​ണെന്ന്‍ ഹി​ന്ദു മ​ഹാ​സ​ഭ. ഹി​ന്ദു മ​ഹാ​സ​ഭ ദേ​ശീ​യ വ​ക്താ​വ് അ​ശോ​ക് പാ​ണ്ഡെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​യെ​ടു​ത്തു ശി​ക്ഷ ന​ല്‍​ക​ണം. ഷ​ര്‍​ജീ​ല്‍ ഇ​മാ​മി​നെ പോ​ലെ അ​ലി​ഗ​ഢ് സ​ര്‍​വ​ക​ലാ​ശാ​ല, ജ​വ​ര്‍​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല, ഷ​ഹീ​ന്‍​ബാ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രെ വെ​ടി​വ​യ്ക്ക​ണ​മെ​ന്നും പാ​ണ്ഡെ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഖി​ല ഭാ​ര​തീ​യ ഹി​ന്ദു മ​ഹാ​സ​ഭ പ്ര​തി​നി​ധി​ക​ള്‍ വെ​ടി​വ​യ്പ് ന​ട​ത്തി​യ ആ​ളെ സ​ന്ദ​ര്‍​ശി​ച്ച്‌ അ​നു​മോ​ദി​ക്കു​മെ​ന്നും അ​യാ​ള്‍​ക്കു വേ​ണ്ട എ​ല്ലാ നി​യ​മ​സ​ഹാ​യ​ങ്ങ​ളും ന​ല്‍​കു​മെ​ന്നും പാ​ണ്ഡെ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നാ​ഥു​റാം ഗോ​ഡ്സ​യെ ഞ​ങ്ങ​ള്‍ ആ​ദ​രി​ക്കു​ന്നു. ദേ​ശ​ദ്രോ​ഹി​ക​ളെ ത​ട​യാ​നും ഭീ​ക​ര​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​നും ആ​രെ​ങ്കി​ലും ആ​യു​ധ​മെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍ ഹി​ന്ദു മ​ഹാ​സ​ഭ​യ്ക്കും ആ​ദ​ര​ണീ​യ​രാ​ണ്. ഇ​ന്ന​ലെ ഒ​രു തോ​ക്കു​ധാ​രി അ​തു ചെ​യ്തി​രി​ക്കു​ന്നു. ഞ​ങ്ങ​ള്‍ നി​ങ്ങ​ള്‍​ക്കു സ്വാ​ത​ന്ത്ര്യ ത​രാ​മെ​ന്നാ​ണ് അ​യാ​ള്‍ പ​റ​ഞ്ഞ​ത്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ എ​ന്തു തെ​ളി​വാ​ണു വേ​ണ്ട​ത്?- പാ​ണ്ഡെ ചോ​ദി​ച്ചു.

0Shares