ജാമിയയിലെ പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചത് പതിനേഴുകാരനായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍

  • Post category:news
  • Reading time:1 min read
You are currently viewing ജാമിയയിലെ പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചത് പതിനേഴുകാരനായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍

കഴിഞ്ഞ ദിവസം ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ ലോംഗ് മാര്‍ച്ചിനു നേരെ വെടിയുതിര്‍ത്തത് ഉത്തര്‍പ്രദേശില്‍നിന്നുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. പതിനേഴുകാരനായ അക്രമി സ്‌കൂളില്‍ പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞാണ് ഡല്‍ഹിയിലെത്തിയത്. പൗരത്വ നിയമ പ്രതിഷേധക്കാരെ ആക്രമിക്കാന്‍ ഏതാനും ദിവസം മുമ്പ് നാടന്‍ തോക്ക് സംഘടിപ്പിച്ചിരുന്നു.

 

സുഹൃത്താണ് തോക്ക് നല്‍കിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇതുമായാണ് യു.പിയിലെ ജവാറില്‍നിന്ന് ഡല്‍ഹിയിലേക്ക് ബസില്‍ എത്തിയത്. ഇയാള്‍ തീവ്രഹിന്ദു സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനാണ്. ഇയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. ആയുധം കൈവശംവച്ചതിനും കൗമാരക്കാരനെതിരെ കേസെടുത്തു.

0Shares