കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി പാട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്ന നവ്‌നീതി പ്രസാദ് സിങിനെ നിയമിച്ചു. 2004ല്‍ പാട്‌ന ഹൈക്കോടതിയില്‍ സീനീയര്‍ അിഭാഷകനായിരുന്ന ഇദ്ദേഹം 2006 ലാണ് പാട്‌ന ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി.രാധാകൃഷ്ണനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം ശാന്തന ഗൗഡര്‍ സുപ്രീം കോടതിയിലെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമനങ്ങള്‍.
