ചെന്നൈ: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണന്‍ രാജ്യം വിട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍. കര്‍ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് കര്‍ണന്‍ രാജ്യം വിട്ടത്.

തങ്ങള്‍ നിയമപോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. കുല്‍ഭൂഷണ്‍ ജദവിന്റെ കാര്യത്തിലേതെന്ന പോലെ രാഷ്ട്രപതി ഇടപെട്ട് കര്‍ണന്റെ കേസും അന്താരാഷ്ട്ര കോടതിയില്‍ എത്തിക്കണം. അതുവരെ ജസ്റ്റിസ് കര്‍ണന് ഒളിവില്‍ കഴിയേണ്ടതായുണ്ട് എന്നാണ് കര്‍ണന്റെ അഭിഭാഷകന്‍ പറയുന്നത്.